തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതലയോഗം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും പങ്കെടുക്കും. മണ്ഡല കാലത്ത് ദിവസം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്നാണ് ബോർഡ് അവിശ്യം. 

കൊവിഡ് മാനദണ്ഡം കർശനമായി ഉറപ്പുവരുത്തുമെന്നും ബോർഡ് വ്യക്തമാക്കി. തുലാമാസ പൂജാസമയത്ത് തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്ന ചര്‍ച്ചയില്‍, ബോര്‍ഡിനെ പങ്കെടുപ്പിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.