Asianet News MalayalamAsianet News Malayalam

ശബരിമല നട തുറന്നു, മണ്ഡലകാല തീര്‍ത്ഥാടന സീസണ് തുടക്കം; ഇനി ശരണം വിളിയുടെ നാളുകള്‍

 തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്.പുതിയ മേശാന്തിമാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലിക്കൊടുത്തു

sabarimala temple open for pilgrimage season
Author
First Published Nov 16, 2023, 5:14 PM IST

ശബരിമല: മണ്ഡല  മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടർന്ന് പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും  തന്ത്രി  ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ  നട തുറക്കുക.

 

 ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാ തീർത്ഥാടകരും ശ്രദ്ധിക്കണമെന്ന്  സ്ഥാനമൊഴിയുന്ന മേൽശാന്തി ജയരാമൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  പി എസ് പ്രശാന്ത് വ്യക്തമാക്കി. 17 ലക്ഷം ടിന്ന് അരവണയും രണ്ടുലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്

 ഇത്തവണയും വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios