നട തുറക്കുന്ന ദിവസം പൂജകൾ ഒന്നും ഉണ്ടാകില്ല. ഇത്തവണയും കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 

സന്നിധാനം: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുന്ന ദിവസം പൂജകൾ ഒന്നും ഉണ്ടാകില്ല.

മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ മുതൽ പതിവ് പോലെ പൂജകൾ നടക്കും. ഇത്തവണയും വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് എസ് പിക്കും, പമ്പയിൽ എ എസ് പിക്കും നിലക്കലിൽ ഡി വൈ എസ് പിക്കും ആയിരിക്കും സുരക്ഷാ ചുമതല. 500 ഓളം പൊലീസ് സേനാംഗങ്ങളെ മൂന്നിടത്തുമായി വിന്യസിക്കും. ഉച്ചയോടെ മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്ന് കടത്തിവിടുകയുള്ളൂ. 20 ന് രാത്രി 10 ന് നട അടയ്ക്കും.