ശബരിമലയില് ദര്ശനത്തിനായി വന് ഭക്തജനത്തിരക്ക്. മുഖ്യമന്ത്രി വി ഡി സതീശന് സന്നിധാനത്ത് എത്തി. പമ്പയിലെ അവലോകനയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മലകയറി സന്നിധാനത്തെത്തിയത്.
സന്നിധാനം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് ശബരിമലയില് എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അഞ്ച് മണിയോടെ സന്നിധാനത്തെത്തി. ശബരിമലയിൽ അടുത്ത തീർത്ഥാടന സീസൺ മുതൽ തിരുപ്പതി മോഡൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അരവണ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒന്നും ഈ സീസണിൽ ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയെന്നും സതീശൻ അറിയിച്ചു.

