പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് ഇത്തവണയും പ്രവേശനമില്ല. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. 

ഒന്നാം തീയതിയായ നാളെ പുലർച്ചെ അഞ്ചിന് നിർമാല്യത്തിന് ശേഷം പതിവ് പൂജകൾ നടക്കും. ക‍ർക്കിടക വാവ് ദിവസമായ 20 ന് പമ്പയിൽ പിതൃതർപ്പണത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിയിടാനും സ്നാനത്തിനും ആരേയും പമ്പ- ത്രിവേണിയിലേക്ക് ഇറങ്ങാൻ അനുവദിക്കില്ല.