Asianet News MalayalamAsianet News Malayalam

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏ‌ർപ്പെടുത്തും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുക

sabarimala will open today for idavamasa pooja
Author
Pamba, First Published May 14, 2019, 7:37 AM IST

പമ്പ: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏ‌ർപ്പെടുത്തും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുക. ആകെ 600 പൊലീസുകാർക്കാണ് സുരക്ഷാചുമതല.

ഉച്ചക്ക് 12 മണിയോടെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. പമ്പ ത്രിവേണിയിലെ സ്നാനഘട്ടത്തിൽ വെള്ളമില്ലാത്തതിനാൽ രണ്ട് ദിവസം മുൻപ് പമ്പാ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു. 19നാണ് നട അടക്കുക.

Follow Us:
Download App:
  • android
  • ios