ശബരിമല യുവതീപ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നൽകി. ബോധ്ഗയ കേസ് പരിഗണിക്കവെയാണ് ഈ നിർണ്ണായക പരാമർശം ഉണ്ടായത്. ഈ വിധി മറ്റ് പല കേസുകളെയും ബാധിക്കുമെന്നതിനാൽ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്

ദില്ലി: ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ പ്രതീക്ഷിക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ സൂചന. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് നിർണ്ണായകമായ ഈ പരാമർശം നടത്തിയത്. ശബരിമല കേസിന്റെ വിധി പുറത്തുവന്നതിനു ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് വിധി ഒക്ടോബറിൽ ഉണ്ടാകുമെന്നും അതിനാൽ ബോധ്ഗയ കേസ് സംബന്ധിച്ച ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ച ശബരിമല കേസിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നൽകുന്ന വിധി മറ്റ് പല കേസിനെയും ബാധിക്കുമെന്നതിനാൽ വൻ പ്രതീക്ഷയോടെയാണ് രാജ്യം വിധിക്കായി കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player