തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികൾ മത സ്വാതന്ത്ര്യം സംബന്ധിച്ച് വിശാല ബെഞ്ചിന്‍റെ തീരുമാനം വന്ന ശേഷം മതിയെന്ന സുപ്രീംകോടതി വിധിയോടെ യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് ഉമ്മൻചാണ്ടി.സുപ്രീം കോടതി നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു. 

ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാൻ കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടിൽ നിന്ന് പുറകോട്ട് പോയപ്പോൾ മാത്രമാണ് നാട്ടിൽ സമാധാനം ഉണ്ടായതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.