കൊച്ചി: ശബരിമലയിൽ കയറാൻ തൃപ്തി ദേശായ് എത്തിയാൽ തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്‍റ് രാഹുൽ ഈശ്വർ പറഞ്ഞു.  തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. യുവതികൾ വന്നാൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കും. വിശ്വാസികളുടെ വികാരം സർക്കാർ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു. 

ശബരിമല സന്ദര്‍ശനത്തിനായി ഈ മാസം 20ന് ശേഷം എത്തുമെന്നാണ് തൃപ്തി പറഞ്ഞിരിക്കുന്നത്. നാളെ എത്തുമെന്നായിരുന്നു തൃപ്തി നേരത്തെ പറഞ്ഞത്. 2018ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ ശബരിമല സന്ദര്‍ശിക്കുന്നതെന്നും തന്‍റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി പറഞ്ഞിരുന്നു. 

Read Also: തൃപ്‌തി ദേശായിയുടെ ശബരിമല സന്ദർശന തീയ്യതിയിൽ മാറ്റം; നാളെ വരില്ല