Asianet News MalayalamAsianet News Malayalam

പ്രത്യേക ട്രെയിനുകളില്‍ ഒന്നുപോലും കേരളത്തിലേക്കെത്തിയില്ല, എന്തിനാണ് കേരള ഹൗസ്: ശബരിനാഥന്‍

ഇതരസംസ്ഥാന തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാനായി ഇന്ത്യന്‍ റെയില്‍വേ 302 ട്രെയിനുകളാണ് ഓടിച്ചത്. ഇവയില്‍ ഒന്നുപോലും കേരളത്തിലേക്ക് എത്തിയില്ല.  എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും

Sabarinadhan K S criticize state government for not bringing other state malayalis in train to kerala during amid covid 19 outbreak
Author
Thiruvananthapuram, First Published May 9, 2020, 8:34 PM IST

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മലയാളികളെ കേരളത്തിലെത്തിക്കാത്തതില്‍ വിമര്‍ശനവുമായി യുവ കോണ്‍ഗ്രസ് നേതാവും അരുവിക്കര എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍. രണ്ട് ലക്ഷം മലയാളികളാണ് നോര്‍ക്കയുടെ വെബ്സൈറ്റില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാനായി ഇന്ത്യന്‍ റെയില്‍വേ 302 ട്രെയിനുകളാണ് ഓടിച്ചത്. ഇവയില്‍ ഒന്നുപോലും കേരളത്തിലേക്ക് എത്തിയില്ല.  എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളുമെന്നാണ് ശബരിനാഥന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്. 

കെ എസ് ശബരിാഥന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേർ സ്വദേശങ്ങളിൽ എത്തി. (Updated)

ഇനി കേരളത്തിന്റെ കണക്ക് നോക്കാം:
i) നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്‌ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം

ii) ഇതിൽ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.

ഇത്രയും ട്രെയിനുകൾ ഇന്ത്യയിൽ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ട്രെയിനിൽ ഇങ്ങോട്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?

Follow Us:
Download App:
  • android
  • ios