Asianet News MalayalamAsianet News Malayalam

'മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടു, മാധ്യമങ്ങൾ പക്വത കാണിക്കണം'; സാദിഖ് അലി ശിഹാബ് തങ്ങൾ

ചില മാധ്യമങ്ങളുടെ സമീപനം വേറെ തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. ഇത് പറയാതിരിക്കാനാകില്ല. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയാൻ ഇല്ല. മുൻവിധിയോടെയുള്ള സമീപനം ഉണ്ടായി.

Sadiq Ali Shihab Thangal says that the media should show maturity fvv
Author
First Published Oct 30, 2023, 12:20 PM IST

കൊച്ചി: മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടുവെന്നും അല്ലെങ്കിൽ ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു. 

ചില മാധ്യമങ്ങളുടെ സമീപനം വേറെ തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. ഇത് പറയാതിരിക്കാനാകില്ല. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയാൻ ഇല്ല. മുൻവിധിയോടെയുള്ള സമീപനം ഉണ്ടായി. പ്രധാന മീഡിയ പക്വത കാണിക്കണം. ഗാന്ധിജി വെടിയേറ്റു മരിച്ചപ്പോൾ ആൾ ഇന്ത്യ റേഡിയോ കൊലയാളി ഹിന്ദു ആണെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. മാധ്യമങ്ങൾക്ക് ധാർമികത നഷ്ട്ടപെട്ടിട്ടുണ്ടോ എന്ന് ചിന്തിക്കണം. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരട്ടെയെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. 

അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോ​ഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.  സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. 

വിദ്വേഷപ്രചാരണം നടത്തിയ സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി

ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്. 
രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും 
പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 

ഒറ്റക്കെട്ടായി കേരളം! 'സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും'; പ്രമേയം പാസാക്കി സർവ്വകക്ഷി യോഗം

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios