ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാത്ത ജിഫ്രി തങ്ങളും കൂടെയുള്ളവരും ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.. 

തിരുവനന്തപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പി വി അന്‍വര്‍ എം എല്‍ എ. സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേര്‍ന്നതല്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. സാദിഖലി തങ്ങളുടെ ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളാണ് ലീഗിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത്. ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാത്ത ജിഫ്രി തങ്ങളും കൂടെയുള്ളവരും ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുകയാണെന്നും അപ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും അന്‍വര്‍ പറഞ്ഞു.