താൻസാനിയയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്ന സംഘവുമായുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിലേക്ക് നയിച്ചതെന്ന് എംഎൽഎ

ചെങ്ങന്നൂർ: ഐഎൻടിയുസി നേതാവ് ഹരിദാസിന്റെയും കുടുംബത്തിന്റെയും മരണത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ട് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. താൻസാനിയയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്ന സംഘവുമായുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിലേക്ക് നയിച്ചത്. സമ്മർദ്ദം താങ്ങാനാവാതെയാണ് ഹരിദാസ് മരിച്ചത്. ഭാര്യ ട്രെയിനിൽ സഞ്ചരിക്കവേ പുഴയിൽ ചാടി. കോൺഗ്രസ് നേതാക്കളുടെ ഇടയിലുള്ള അഴിമതിയാണ് ഇത്. ഹരിദാസിന്റെയും കുടുംബത്തിന്റെയും മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.