മന്ത്രി ഭരണഘടനാ സംവിധാനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്തി.മന്ത്രി സജി ചെറിയാന് എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്നും വി ഡി സതീശൻ ചോദിച്ചു
തിരുവനന്തപുരം : ഭരണഘടനക്കെതിരെ (indian constitution)പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ(saji cheriyan) രാജി വയ്ക്കണമെന്ന് (should resign)പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനം ഇല്ലാത്തകാര്യങ്ങൾ ആണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം.ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മന്ത്രി ഭരണഘടനാ സംവിധാനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്തി.മന്ത്രി സജി ചെറിയാന് എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. മന്ത്രി ഭരണഘടന വായിച്ചിട്ടുണ്ടോ, അതിന്‍റെ പവിത്രത എന്താണെന്ന് അറിയാമോ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു
ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ:'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന'
തിരുവനന്തപുരം; ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല.കോടതികളെയും മന്ത്രി വിമർശിച്ചു.മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം
മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം- റിട്ട.ജസ്റ്റീസ് കമാല്‍ പാഷ
മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.'ഇത്രയും വിവരം കെട്ടവർ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴിൽ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്.ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം'. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.
