മന്ത്രിസഭയില്‍ തിരിച്ചെത്തിയത് 182 ദിവസങ്ങള്‍ക്ക് ശേഷം,മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'സജിചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരും,ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരും' പ്രകാശ് ജാവദേക്കര്‍

'ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് വിശേഷിപ്പിച്ച ആളെ വീണ്ടും മന്ത്രിയാക്കുന്നു, ഗവർണർ മലക്കം മറിഞ്ഞു'