കണ്ണൂര്‍: മുജാഹിദ് മതപ്രഭാഷകന്‍ സക്കറിയ സ്വലാഹി വാഹനാപകടത്തില്‍ മരണപ്പെട്ടു. തലശ്ശേരി പാനൂര്‍ താഴെ ചെമ്പാട് വച്ച് സ്കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. സക്കറിയ സ്വലാഹിയുടെ മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.