ലോക്ക്ഡൗണിന് ശേഷം ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരക്കം എല്ലാവരുടെയും ശമ്പളം 30 ശതമാനം കുറച്ചിരുന്നു.
തിരുവനന്തപുരം: ചെലവ് കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ മന്ത്രിമാരുടെ ശമ്പളം കുറക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം ചോദിച്ചത്. ഇപ്പോള്‍ സംസ്ഥാന മന്ത്രിമാരുടെ ശമ്പളം കുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപ്പോള്‍ തന്നെ ഒരുമാസത്തെ ശമ്പളം നല്‍കിയത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കുമെന്നും എന്നാല്‍, അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരക്കം എല്ലാവരുടെയും ശമ്പളം 30 ശതമാനം കുറച്ചിരുന്നു.
