Asianet News MalayalamAsianet News Malayalam

'സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കൾ, പ്രശ്നങ്ങൾ നൈമിഷികം'; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

ഒരു വിഭാഗീയതയും ഉണ്ടാവില്ല. എല്ലാം ചർച്ച ചെയ്തു പരിഹരിച്ചിട്ടുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ സൗദിയിൽ പറഞ്ഞു. സമസ്തയും മുസ്ലിം ലീ​ഗും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് മുനവ്വറലി തങ്ങളുടെ പരാമർശം. 

Samasta and Muslim League are close relatives,the problems are momentary fvv
Author
First Published Oct 24, 2023, 3:17 PM IST

റിയാദ്: സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കളാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. പ്രശ്നങ്ങൾ നൈമിഷികമാണ്. രാഷ്ട്രീയമാവുമ്പോൾ ചില വിഷയങ്ങൾ സ്വാഭാവികമാണ്. ഒരു വിഭാഗീയതയും ഉണ്ടാവില്ല. എല്ലാം ചർച്ച ചെയ്തു പരിഹരിച്ചിട്ടുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ സൗദിയിൽ പറഞ്ഞു. സമസ്തയും മുസ്ലിം ലീ​ഗും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് മുനവ്വറലി തങ്ങളുടെ പരാമർശം. 

മുസ്ലിം ലീ​ഗ്-സമസ്ത തർക്കം മുറുകുന്നതിനിടയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷനെ പതിവായി കാണാറുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. ജിഫ്രി തങ്ങളുടെ പരാമർശത്തോടും സലാം പ്രതികരിച്ചില്ല. 

കരാറുകാരെ ആക്രമിച്ച് പണവും ബൈക്കും കവര്‍ന്നു, ചെര്‍പ്പുളശ്ശേരിയില്‍ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍ 

പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർഗോഡ് നീലേശ്വരത്ത് എസ് വൈ എസ് പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം. പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമുണ്ടായത്.

'എന്തും ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുത്'; ഗാസ ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍ 
https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios