കരാറുകാരെ ആക്രമിച്ച് പണവും ബൈക്കും കവര്‍ന്നു, ചെര്‍പ്പുളശ്ശേരിയില്‍ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കര്‍ശന ഉപാധികളോടെ വിട്ടയക്കുകയായിരുന്നു

പാലക്കാട്: കരാറുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ പാലക്കാട് ചെറുപ്പുളശ്ശേരിയിൽ ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി പി. മൊയ്തീൻ കുട്ടിയെയാണ് ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ആറിന് ഒറ്റപ്പാലം റോഡിലെ തൃക്കടീരി യിൽ വെച്ച് ഗോപാലകൃഷണൻ എന്നയാളെ ആക്രമിച്ച കേസിലാണ് മൊയ്‌ദീൻ കുട്ടി അറസ്റ്റില്‍ ആയത്.
ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ഗോപാലകൃഷ്ണനെ ആക്രമിച്ച് പണവും ബൈക്കും മൊബൈൽ ഫോണുകളും കവർന്നിരുന്നു. ക്വട്ടേഷൻ സംഘത്തെ പുറത്തു നിന്ന് നിയന്ത്രിച്ചതും മുഖ്യ സൂത്രധാരനും മൊയ്തീൻ കുട്ടി ഉൾപ്പെടെ മൂന്ന് പേർ ആണെന്ന് പൊലീസ് കണ്ടെത്തി.ഹൈക്കോടതി മൊയ്തീൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കർശന ഉപാധികളോടെ വിട്ടയച്ചു.
ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചി കുത്തിത്തുറന്നു, സ്വർണവും കവർന്നു, ദൃശ്യം പതിഞ്ഞ സിസിടിവിയും കള്ളൻ കൊണ്ടുപോയി
ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ക്ഷേത്രത്തിലെ സിസിടിവിയും മോഷ്ടാവ് അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ശ്രീകോവില്‍ തുറന്ന മോഷ്ടാവ്, പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്നു. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ്, അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും അപഹരിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും മോഷ്ടാവ് കൊണ്ടുപോയി.
'ശ്വാസം മുട്ടി' രാജ്യ തലസ്ഥാനം!, വായു മലിനീകരണം രൂക്ഷമായി തുടരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ അറിയാം