സിഐസി തർക്കം, സിപിഎമ്മിന്റെ യുസിസി സെമിനാറിലെ സമസ്ത സാന്നിധ്യം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ ചർച്ചയായി. ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്തെന്നും നേതാക്കൾ അറിയിച്ചു.
മലപ്പുറം: നിര്‍ണായക കൂടിക്കാഴ്ച നടത്തി സമസ്ത-മുസ്ലിം ലീഗ് നേതാക്കള്‍. അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന് നേതാക്കൾ തമ്മിൽ ധാരണയായി. സിഐസി തർക്കം, സിപിഎമ്മിന്റെ യുസിസി സെമിനാറിലെ സമസ്ത സാന്നിധ്യം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ ചർച്ചയായി. ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്തെന്നും നേതാക്കൾ അറിയിച്ചു. സമസ്ത-ലീഗ് നേതാക്കളുടെ യോഗം ഉടൻ തന്നെ വീണ്ടും ചേരാനും തീരുമാനമായി.
വീഡിയോ കാണാം;
'അനാരോഗ്യ പ്രസ്‌താവന ഉണ്ടാവരുതെന്ന് ധാരണ'; സമസ്‌തയും ലീഗും ചർച്ച നടത്തി
