തനിക്ക് ചെമ്പിരിക്ക ഖാസിയുടെ ​ഗതിയുണ്ടാവുമെന്നാണ് ഭീഷണി. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. 

കോഴിക്കോട്: തനിക്ക് വധ ഭീഷണി ഉണ്ടെന്ന് സമസ്ത (Samastha) പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങൾ (Jifry Muthukkoya Thangal) . തനിക്ക് ചെമ്പിരിക്ക ഖാസിയുടെ ​ഗതിയുണ്ടാവുമെന്നാണ് ഭീഷണി. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

അങ്ങിനെയാണ് മരണമെങ്കിൽ അങ്ങിനെ സംഭവിക്കും. താൻ ധൈര്യമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു എന്നും ജിഫ്രി തങ്ങൾ ഓർമ്മിപ്പിച്ചു. 

മത പണ്ഡിതർക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്ന് മുസ്ലീം ലീ​ഗ് പ്രതികരിച്ചു. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷൻ പറഞ്ഞതായും പി.എം.എ സലാം പ്രതികരിച്ചു. 

YouTube video player

updating...