ലീഗുമായ ബന്ധം തുടരുമെന്ന് സമസ്ത ഉന്നതാധികാര സമിതി തീരുമാനിച്ചെന്നായിരുന്നു ചന്ദ്രിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത. പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
കോഴിക്കോട്: മുസ്ലീം ലീഗ് മുഖപത്രമായ (Muslim League) ചന്ദ്രികയെ (Chandrika) തള്ളി സമസ്‍ത (Samastha). മുശാവറ തീരുമാനമെന്ന പേരില്‍ ചന്ദ്രികയില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്‍ത വാര്‍ത്താക്കുറിപ്പ് ഇറക്കി. ലീഗുമായ ബന്ധം തുടരുമെന്ന് സമസ്ത ഉന്നതാധികാര സമിതി തീരുമാനിച്ചെന്നായിരുന്നു ചന്ദ്രിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത. സമസ്‍ത പത്രക്കുറിപ്പില്‍ ഇല്ലാത്ത വാചകമാണിതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സമസ്‍ത ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സമസ്ത സർക്കാരുമായും ഇടതുപക്ഷവുമായും അടുക്കുന്നു എന്ന ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് കോഴിക്കോട്ട് മുശാവറ യോഗം ചേർന്നത്. നേരത്തെ മുതൽ സ്വീകരിച്ച സാമുദായിക പ്രശ്നങ്ങളിൽ ലീഗിനോട് സഹകരിക്കുന്ന രീതി തുടരും. എന്നാൽ പൂർണ്ണമായും വിധേയപ്പെടേണ്ടതില്ലെന്ന അഭിപ്രായം ആയിരുന്നു യോഗത്തില്‍ ഉയര്‍ന്നത്. എന്നാൽ രാഷ്ട്രീയ പക്ഷം വെളിവാക്കിക്കൊണ്ട് പ്രസ്താവന വേണ്ടതില്ലെന്നായിരുന്നു തീരുമാനം.
