ലീഗിന്റെ നിലപാടാണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്നും കെടി ജലീല്‍
തിരുവനന്തപുരം: സമസ്ത വേദിയിൽ പത്താം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തിന്‍റെ നടപടിയെ വിമര്‍ശിച്ച് കെ ടി ജലീല്‍ രംഗത്ത്. ലീഗിന്‍റെ നിലപാടാണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്ന് കെ. ടി ജലീൽ ചോദിച്ചു. ഇക്കാര്യത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണം .ഈ വിഷയത്തില്‍ കെഎസ്‍യുവിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താല്‍പ്പര്യം ഉണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.
അപലപിച്ച് പ്രതിപക്ഷ നേതാവ്
സമസ്ത വേദിയിലെ പെൺകുട്ടിയെ അപമാനിച്ച സംഭവത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപലപിച്ചു. സ്ത്രീ വിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
