തിരുവനന്തപുരം: ഹിന്ദുത്വ അജണ്ടയുള്ള പാര്‍ട്ടികള്‍ക്ക് തമിഴ്നാട്ടില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കാത്തില്‍ തമിഴ് മുഖ്യധാര സിനിമകള്‍ പ്രധാന പങ്കുവഹിച്ചതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഹിന്ദുത്വം പറയുന്ന പാര്‍ട്ടികള്‍ക്ക് ഒരിക്കലും തമിഴ്നാട്ടില്‍ സ്വാധീനം ചെലുത്താന‍് സാധിക്കാത്തതിന് കാരണം ഇത്തരം സിനിമകളാണെന്നും. അതെങ്ങനെയാണെന്ന് നമ്മള്‍ കണ്ടുപഠിക്കണണമെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിങ്ങനെ...

ഹിന്ദുത്വം പറയുന്ന പാര്‍ട്ടികള്‍ക്ക് ഒരിക്കലും സ്വാധീനം ചെലുത്താതിരിക്കാന്‍  തമിഴ് മുഖ്യധാര സിനിമകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.  ഇത്രയും വലിയൊരും മാധ്യമത്തെ  എങ്ങനെയാണ് ജനങ്ങളുടെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്ന് നമ്മള്‍ കണ്ട് പഠിക്കണം. ഞാന്‍ ആ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സല്യൂട്ട് ചെയ്യുന്നു.