കോഴിക്കോട്: കോഴിക്കോട് കോയിലാണ്ടിയില്‍ പള്ളി  പരിസരത്തുള്ള ചന്ദനതടി മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി കുറുവങ്ങാട് ജുമാമസ്ജിദിനടുത്തുള്ള ചന്ദന തടിയാണ് മുറിച്ചുകടത്താന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. പള്ളി പരിസരത്തെ ചന്ദന തടികള്‍ മുറിക്കുന്നുവെന്ന് പെരുവണ്ണാമുഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. 

പള്ളി പരിസരത്തുനിന്നും 134 കിലോഗ്രാം ചന്ദന തടിയും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയാലാകുന്നത്. മലപ്പുറം സ്വദേശികളായ സുബൈര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ നിരന്തരം ചന്ദനം കടത്തുന്നവരാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര‍്ക്ക് ലഭിച്ച വിവരം. ഇവര്‍ ചന്ദനം വില്‍ക്കാറുള്ള മലപ്പുറം സ്വദേശിയെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങി. പിടിയിലായ രണ്ടുപ്രതികളെയും റിമാ‍ന്‍റ് ചെയ്തു.