തൃശ്ശൂ‍ർ: ചിറ്റിലങ്ങാടിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെത്തിയത്. 

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾ തൃശ്ശൂരിലെ തണ്ടിലത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് പ്രതികളെ ഇവിടെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് കത്തി കിട്ടിയത്. 

ഒന്നാം പ്രതിയും സനൂപിനെ കുത്തുകയും ചെയ്ത നന്ദൻ, ഇന്നലെ അറസ്റ്റിലായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കേസിൽ നേരത്തെ അറസ്റ്റിലായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക റിമാന്റ് ചെയ്തത്