കൊച്ചി: പ്രതിഷേധം തുടരുന്നതിനിടെ പറവൂർ ശാന്തി വനത്തിലെ ടവർ നിർമ്മാണം പൂർത്തിയാക്കി കെഎസ്ഇബി വൈദ്യുതി ലൈൻ വലിച്ചു. ടവറിന്‍റെ ഉയരം കൂട്ടി മരങ്ങൾ മുറിക്കാതെയാണ് ലൈൻ വലിച്ചത്. നിയമ പോരാട്ടം തുടരുമെന്നും ഇനി മരങ്ങൾ മുറിച്ചാൽ തടയുമെന്നും സ്ഥലമുടമ അറിയിച്ചു.

ശാന്തിവനത്തിലെ ജൈവവൈവിധ്യം തകർത്ത് കെഎസ്ഇബി ടവർ നിർമ്മാണം തടുങ്ങിയതോടെയാണ് ഉടമയും പരിസ്ഥിതി സ്നേഹികളും സമര രംഗത്തെത്തിയത്. ഇതോടെ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിൽ ടവറിന്‍റെ ഉയരം കൂട്ടാൻ തീരുമാനമായി.  ഇതനുസരിച്ച് നിർമ്മിച്ച ഉയരം കൂടിയ ടവറിലൂടെയാണ് കെഎസ്ഇബി വൈദ്യുതി ലൈൻ വലിച്ചത്. 19.4 മീറ്റർ ഉയരത്തിൽ ടവർ നിർമ്മിച്ചതിനാൽ ഇനി മരങ്ങൾ മുറിക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി ഉറപ്പ് നൽകിയിരിക്കുന്നത്. ഉറപ്പ് ലംഘിച്ചാൽ വീണ്ടും സമര രംഗത്തിറങ്ങാനാണ് ഉടമയുടെ തീരുമാനം.

ശാന്തിവനം സംരക്ഷിക്കാൻ നടക്കുന്ന സമരത്തിന് പിന്തുണയുമായി പരിസ്ഥിതി സംഘടനകൾ ഇപ്പോഴും എത്തുന്നുണ്ട്. ലൈനിന് താഴെ മൂന്ന് നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് സർക്കാർ അനുമതിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ചെറായി, പള്ളിപ്പുറം, മുനന്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ചതാണ് മന്നംചെറായി 110 കെവി ടവർ ലൈൻ.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.