സരൾ കേരള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീഷന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സരൾ കേരള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു
തിരുവനന്തപുരം: സരൾ കേരള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീഷന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സരൾ കേരള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. സംസ്ഥാനത്ത് സുഗമമായ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും കൃത്യസമയത്ത് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിനായി 'വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ്' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ അനുമതികളും ഒരൊറ്റ ചാനലിലൂടെ നൽകാൻ 'സിംഗിൾ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി' രൂപീകരിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.


