ബെവ്കോ, കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞ് താനടക്കമുള്ള മൂന്ന് പേരിൽ നിന്നായി 16 ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് പരാതിക്കാരനായ അരുൺ പറയുന്നത്.
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‍ദാനം ചെയ്തുള്ള തൊഴിൽ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിതാ നായരെന്ന് പരാതിക്കാരൻ. ബെവ്കോ, കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞ് താനടക്കമുള്ള മൂന്ന് പേരിൽ നിന്നായി 16 ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് പരാതിക്കാരനായ അരുൺ പറയുന്നത്.
പിൻവാതിൽനിയമനങ്ങളിലൂടെ കിട്ടുന്ന പണത്തിൻറെ ഒരു ശതമാനം തനിക്കാണെന്ന് സരിത പറഞ്ഞു. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫാണെന്ന് പറഞ്ഞാണ് സരിത വിളിച്ചതെന്ന് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സരിതക്കെതിരെ കേസെടുത്തിട്ടും പൊലീസ് നടപടി ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് പരാതിക്കാരൻ ആദ്യമായി ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.
