Asianet News MalayalamAsianet News Malayalam

ശബരിമല വിധി; ശുഭപ്രതീക്ഷ, എതിരായാല്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് ശശികുമാര്‍ വര്‍മ്മ

ശബരിമല യുവതീപ്രവേശ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഇന്ന് 10.30 നാണ് സുപ്രീംകോടതി വിധി പറയുന്നത്. 

Sasikumar Varma says expect good news on sabarimala verdict
Author
Pathanamthitta, First Published Nov 14, 2019, 9:38 AM IST

പത്തനംതിട്ട: ശബരിമല വിധിയില്‍ ശുഭപ്രതീക്ഷയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ. വിധി എതിരായാൽ കേന്ദ്ര സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയുണ്ട്. എതിരായാല്‍  പ്രതിഷേധ പരിപാടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നിയമ പരമായ സാധ്യതകൾ പരിശോധിച്ച് തുടർന്നും മുന്നോട്ട് പോകുമെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. വിധി എന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ‍് ഇന്നലെ പറഞ്ഞത്.  

ശബരിമല യുവതീപ്രവേശ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഇന്ന് 10.30 നാണ് സുപ്രീംകോടതി വിധി പറയുന്നത്. ഇതോടൊപ്പം ക്ഷേത്രം തന്ത്രി ഉൾപ്പടെയുള്ളവര്‍ക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹര്‍ജികളിലും ഇന്ന് ഭരണഘടന ബെഞ്ച് വിധി പറയും. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി. ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ശബരിമല യുവതി പ്രവേശന കേസിൽ 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്.
 

Follow Us:
Download App:
  • android
  • ios