രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുകയാണ് കേരളമെന്ന മരണവീടിന് നല്ലതെന്നാണ് വിമര്‍ശനം. 

കൊച്ചി: ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുകയാണ് കേരളമെന്ന മരണവീടിന് നല്ലതെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. 

'ഇരട്ടനീതിയുടെ ഇളവുകള്‍' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ എന്നും അതിരൂപത വിമര്‍ശിക്കുന്നു. ലോക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ ആഘോഷമെന്ന് വിമര്‍ശിക്കുന്ന മുഖപ്രസംഗത്തില്‍, എന്‍ രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത് 30 പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണെന്നും ചൂണ്ടിക്കാണിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona