Asianet News MalayalamAsianet News Malayalam

'സവർക്കർ വിപ്ലവകാരി', എതിർക്കുന്നവർ മറക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നും ഗവർണർ

Savarkar was revolutionary says Kerala Governor Arif Muhammed Khan
Author
Thiruvananthapuram, First Published Nov 28, 2021, 6:09 PM IST

കൊച്ചി: സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നുവെന്ന കാര്യം മറന്നുപോകരുതന്നെ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുൻപെ തോട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണർ ഉദയ് മാഹുർക്കർ രചിച്ച സവർക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥി മോഫിയ  (Mofia Parveen)യുടെ വീട് സന്ദർശിച്ച ശേഷമാണ് ഗവർണർ (governor) ആരിഫ് മുഹമ്മദ് ഖാൻ മുൻപേ നിശ്ചയിച്ച പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത്. ഇന്നുച്ചയോടെ മോഫിയയുടെ ആലുവയിലെ വീട്ടിൽ എത്തിയ ഗവർണർ ആലുവ പൊലീസിന്റെ നടപടിയെയും വിമർശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ആലുവയിൽ സംഭവിച്ചത് പോലുള്ളത് ആവർത്തിക്കപ്പെടുകയാണെന്ന് ഗവർണർ പറഞ്ഞു. 'സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹം പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായി പോയത്. ഇവിടെ വെച്ചായിരുന്നു സവർക്കറെ പ്രകീർത്തിച്ചുള്ള പരാമർശം.

Follow Us:
Download App:
  • android
  • ios