Asianet News MalayalamAsianet News Malayalam

ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വാശ്രയവത്കരണമന്ന് ആക്ഷേപം;സർക്കാർ,എയ്ഡഡ് മേഖലയിൽ ഉളളത‌് 24% കോളജുകൾ മാത്രം

പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് ലക്ഷ്യമെന്ന് പറയുന്ന സർക്കാർ, ഉന്നതവിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. സെൽഫ് ഫിനാൻസിംഗ് കോളെജുകൾ പെരുകുന്നതോടെ മെറിറ്റുള്ള വിദ്യാർത്ഥികൾ തഴയപ്പെടും

save university forum against higher education department
Author
Thiruvananthapuram, First Published Jan 26, 2022, 5:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ (higher education)രംഗത്ത് സ്വാശ്രയവത്കരണമന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം(save university forum). 2016 മുതൽ പുതുതായി അനുമതി നൽകിയ കോളെജുകളിൽ 69.38 ശതമാനവും സ്വാശ്രയരംഗത്താണെന്ന വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിലവിൽ ആകെ കോളെജുകളുടെ 24.43 ശതമാനം മാത്രമാണ് സർക്കാർ, എയ്ഡഡ് മേഖലയിൽ

സാങ്കേതിക സർവകലാശായിലെ 93.22 ശതമാനം കോളെജുകൾ. കുസാറ്റിലെ 77.78 ശതമാനം. കേരള യൂണിവേഴ്സിറ്റിലെ 64.17%. കണ്ണൂരിലെ 74%. എംജിയിൽ 73.36ശതമാനവും കോഴിക്കോട് സർവകലാശാലയിലെ 74.79ശതമാനം. ഇങ്ങനെയാണ് സംസ്ഥാനത്തെ സെൽഫ് ഫിനാൻസിംഗ് കോളജുകളുടെ കണക്കെന്നാണ് വിവരവകാശ രേഖകൾ പറയുന്നത്. ആകെയുള്ള 1097 കോളെജുകളിൽ 829എണ്ണനും സ്വാശ്രയരംഗത്താണ്. 2016 മുതൽ 2021 സെപ്തംബർ വരെ സർക്കാർ അനുമതി നൽകിയ 49 കോളെജുകളിൽ 34എണ്ണവും സെൽഫ് ഫിനാൻസിംഗ് കോളെജുകളാണ്. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ വയനാട്ടിലും മലപ്പുറത്തും ഒരൊറ്റ സർക്കാർ പ്രൊഫഷണൽ കോളെജ് പോലുമില്ലെന്നും സർവകലാശാലയിൽ നിന്നുള്ള രേഖകളിൽ വ്യക്തമാണെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് ലക്ഷ്യമെന്ന് പറയുന്ന സർക്കാർ, ഉന്നതവിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. സെൽഫ് ഫിനാൻസിംഗ് കോളെജുകൾ പെരുകുന്നതോടെ മെറിറ്റുള്ള വിദ്യാർത്ഥികൾ തഴയപ്പെടും

വിവിധ സ‍ർവകലാശാലകളിൽ നിന്നുള്ള വിവരവകാശ രേഖകൾ ക്രോഡീകരിച്ചാണ് കണക്കുകൾ. സ്വാശ്രയവത്കരണത്തിനെതിരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഒരു നടപടിയും എടുക്കുന്നില്ലെന്നും വിമർശനമുണ്ട്. കൂടുതൽ സർക്കാർ കോളെജുകൾ അനുവദിക്കണമെന്നും, സ്വാശ്രയവത്കരണത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയെയും സമീപിക്കുമെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ കല്പിത സർവവ്വകലാശാലകൾ അനുവദിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ഏല്പിച്ച വിവാദം തീരും മുമ്പാണ് സർക്കാറിൻറെ സ്വാശ്രയതാല്പര്യം കൂടി പുറത്തുവരുന്നത്

Follow Us:
Download App:
  • android
  • ios