ജപ്തി നടപടി സ്റ്റേ ചെയ്തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. ഈ നടപടിക്രമങ്ങൾ കഴിയാതെ ആധാരം വിട്ടുതരാൻ കഴിയില്ലെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ ആധാരം പണവുമായി എത്തിയിട്ടും തിരികെ നൽകാതെ എസ്എസി എസ്‍ടി കോർപറേഷൻ. കർഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീർക്കാൻ ഉദ്യോ​ഗസ്ഥർ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. ഈ നടപടിക്രമങ്ങൾ കഴിയാതെ ആധാരം വിട്ടുതരാൻ കഴിയില്ലെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അതല്ലെങ്കിൽ ഇനി സർക്കാർ ആനുകൂല്യം വേണ്ടെന്ന് ഓമന എഴുതിത്തരണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.