Asianet News MalayalamAsianet News Malayalam

61-ാമത് സ്കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു; ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് 24 വേദികളില്‍

61-ാമത് കലോത്സവത്തിലെത്തുമ്പോൾ 239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. 

school arts festival logo released
Author
First Published Dec 8, 2022, 2:52 PM IST

കോഴിക്കോട്: 61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. 2023 ജനുവരി 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ  കലോത്സവം കോഴിക്കോട് വെച്ച് നടത്തും.  239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19  ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.

മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച്‌കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്.  ആയതിൽ നിന്നും 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്.  ഈ വർഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.

1957 ജനുവരി 25 മുതൽ 28 വരെ എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ യുവജനോത്സവം ആരംഭിച്ചത്.  കലോത്സവത്തിന്റെ മറ്റൊരു ആകർഷണത എന്നത് കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്.  അത് ഇപ്പോഴും തുടർന്ന് പോരുന്നു. എറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പ് നൽകുന്നു.  

വയനാട് ജില്ലാ റവന്യൂ കലോത്സവം; ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി

 

 

Follow Us:
Download App:
  • android
  • ios