ഷുഗര്‍ ലെവലില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ മനാഫ് പ്രതികരിച്ചു. അച്ഛന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: കുഞ്ഞിമുഹമ്മദിന്‍റെ മരണകാരണം കുഴിയില്‍ വീണത് കൊണ്ട് മാത്രമല്ലെന്ന സര്‍ക്കാരിന്‍റെ വാദം നിഷേധിച്ച് മകന്‍ മനാഫ്. കുഴിയില്‍ വീണാണ് അപകടം സംഭവിച്ചത്. ഷുഗര്‍ ലെവലില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ മനാഫ് പ്രതികരിച്ചു. അച്ഛന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നു സ്കൂട്ടര്‍ യാത്രക്കാരനായ മാറമ്പിള്ളി സ്വദേശി കുഞ്ഞിമുഹമ്മദ് ഇന്നലെയാണ് മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. തലയടിച്ച് വീണതിനാൽ ദിവസങ്ങളായി സംസാര ശേഷിയും ഓർമ്മശക്തിയും നഷ്ടമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. സംഭവത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, കുഞ്ഞിമുഹമ്മദിന്‍റെ മരണകാരണം കുഴയില്‍ വീണത് കൊണ്ട് മത്രമല്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.

Also Read: ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ ?എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ?വിമര്‍ശനവുമായി ഹൈക്കോടതി

കുഞ്ഞിമുഹമ്മദിന്‍റെ ഷുഗര്‍ ലവല്‍ കുറവായിരുന്നുവെന്ന് മകന്‍ പറഞ്ഞു എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഈ വാദമാണ് കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ മനാഫ് തന്നെ നിഷേധിക്കുന്നത്. മരിച്ച ആളെ ഇനിയും അപമാനിക്കരുതെന്നാണ് സര്‍ക്കാരിനോട് കോടതി പറഞ്ഞു. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്ന് ചോദിച്ച കോടതി, റോഡുകൾ നന്നാകാൻ ഇനി എത്ര പേർ മരിക്കണമെന്ന് കോടതി ചോദിച്ചു.