സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ചിറയിൻകീഴിലെ എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൈയാങ്കളിയിൽ കടുത്ത അതൃപ്തിയിൽ കെപിസിസി. ചിറയിൻകീഴിലെ സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. രമ്യ ഹരിദാസിന് ഒപ്പം ഉള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും പരാതി ഉയർന്നിരുന്നു. പരാതിയുമായി രമ്യ ഹരിദാസും നേതൃത്വത്തെ സമീപിക്കും.
സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.
