തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി  കോളേജിലുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യൂണിവേഴ്‍സിറ്റി  കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ബാരിക്കേഡ് മറിച്ചിടാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.