എസ്.ഡി.പി.ഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. 

കണ്ണൂർ: കണ്ണൂരിൽ എസ്‍ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തിയ സലാഹുദീനെ വെട്ടിക്കൊന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അക്രമത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴുത്തിൽ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത് എന്നാണ് സൂചന. സലാഹുദീൻ്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.