Asianet News MalayalamAsianet News Malayalam

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും ദുരന്ത നിവാരണ അതോറിറ്റി  നിര്‍ദ്ദേശം നല്‍കി.

sea cyclone warning for kerala fishermans
Author
Thiruvananthapuram, First Published Dec 1, 2019, 7:45 PM IST

തിരുവനന്തപുരം: അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ അടുത്ത നാല് ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. 

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി  രൂപപ്പെടാനിടയുണ്ട്. കേരളതീരത്തും തെക്ക് അറബിക്കടല്‍, മാലദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Follow Us:
Download App:
  • android
  • ios