സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്.

കൊച്ചി: ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു.

 സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ അബ്ദുൽ അസീസ്, ഐ.എ.സി.എ.ആർ ഡപ്യൂട്ടി ജനറൽ ഡയറക്‌ടർ ഡോ. ജെ കെ ജീന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്