കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായ അൽ അമീനെ പുറത്താക്കാൻ കേരള സർവകലാശാല വിസി ഉത്തരവിട്ടു. സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാണ് നടപടി. കെഎസ്‌യു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്

ആലപ്പുഴ: കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവും എം കോം ഒന്നാം വർഷ വിദ്യാർത്ഥിയുമായ അൽ അമീനെ പുറത്താക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഉത്തരവിട്ടു. സ്വകാര്യ സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് അൽ അമീൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് നടപടിക്ക് ആധാരം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എസ് യു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വി സിയുടെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player