സീറ്റ് വിട്ട് നൽകില്ലെന്ന നിലപാടിൽ സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് ഇടത് മുന്നണിയിൽ പ്രതിസന്ധി കനത്തത്.

കോട്ടയം: സീറ്റ് വിഭജനം കീറാമുട്ടിയായി തുടരവേ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോഗം. സീറ്റ് വിട്ട് നൽകില്ലെന്ന നിലപാടിൽ സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് ഇടത് മുന്നണിയിൽ പ്രതിസന്ധി കനത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ സിപിഐ - സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാല മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് സിപിഐ. ജില്ലാ പഞ്ചായത്തിൽ 11 ഉം പാലായിൽ 13 സീറ്റുമാണ് കേരളാ കോൺഗ്രസ് ചോദിച്ചത്.