Asianet News MalayalamAsianet News Malayalam

കെവി തോമസിന്റെ വരവ് ആവേശമുണ്ടാക്കിയോ എന്നതിൽ സംശയം; അതൃപ്തി പരസ്യമാക്കി സെബാസ്റ്റ്യൻ പോൾ

1998ലെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ലിനോ ജേക്കബിനെ കാലുവാരിയത് കെ.വി.തോമസാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയില്‍ സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തോമസിനെതിരായ സെബാസ്റ്റ്യന്‍ പോളിന്‍റെ വിമര്‍ശനം പ്രസക്തമാകുന്നത്

sebastian paul against kv thoams
Author
Kochi, First Published May 19, 2022, 6:17 AM IST

കൊച്ചി:കെ.വി.തോമസിന്‍റെ (kv thomas)ഇടതുമുന്നണി പ്രവേശനത്തിലുളള അതൃപ്തി പ്രകടമാക്കി മുന്‍ എംഎല്‍എയും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍(sebastian paul). എന്തിനു വേണ്ടി കൂറുമാറിയെന്ന് കെ.വി.തോമസ് പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടി വരുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തോമസിന്‍റെ വരവ് ജില്ലയിലെ ഇടത് അണികളില്‍ ആവേശമുണ്ടാക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കെ.വി.തോമസിന്‍റെ വരവ് ഇടത് നേതൃത്വം ആഘോഷമാക്കുന്നതിനിടെയാണ് എറണാകുളത്തെ ഇടത്പക്ഷത്തിന്‍റെ മുഖമായ സെബാസ്റ്റ്യന്‍ പോള്‍ അതൃപ്തി തുറന്നു പറയുന്നത്

1998ലെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ലിനോ ജേക്കബിനെ കാലുവാരിയത് കെ.വി.തോമസാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയില്‍ സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തോമസിനെതിരായ സെബാസ്റ്റ്യന്‍ പോളിന്‍റെ വിമര്‍ശനം പ്രസക്തമാകുന്നത്

കെ.വി,തോമസ് ഇടത് പാളയത്തിലേക്ക് വരുമെന്നറിഞ്ഞിരുന്നെങ്കില്‍ പുസ്തകത്തിലെ തന്‍റെ വിമര്‍ശനങ്ങള്‍ ഒരു പക്ഷേ മറ്റൊരു തരത്തിലേക്ക് മാറ്റിയേനെ എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും തൃക്കാക്കരയില്‍ ജോ ജോസഫിന്‍റെ ജയസാധ്യത ഏറുകയാണെന്ന അഭിപ്രായക്കാരനാണ് സെബാസ്റ്റ്യന്‍ പോള്‍.

Follow Us:
Download App:
  • android
  • ios