മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചര്‍ച്ചകളും നടക്കും. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ്മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിക്കും. 

തൃശൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാളം. ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടത്തുന്ന മെഗാ പ്രദര്‍ശന വിപണന മേളയ്ക്കും നാളെ തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ട മേള തൃശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ ഏപ്രിൽ 18 മുതൽ 24 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10വരെയാണ് മേള ഉണ്ടായിരിക്കുക.

മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചര്‍ച്ചകളും നടക്കും. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ്മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിക്കും. 

ഏപ്രിൽ 18 തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തേക്കിന്‍കാട് മൈതാന പരിസരത്ത് വച്ച് ഘോഷയാത്ര നടക്കും. എന്റെ കേരളം അരങ്ങില്‍ എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്കാരിക പരിപാടികൾ നടക്കും. 18ന് പ്രസീത ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് മേള, 19 ന് കഥാ പ്രസംഗം, വൈകീട്ട് ഏഴു മുതല്‍ ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20 ന് വാദ്യകലാ ഫ്യൂഷൻ, മോഹിനിയാട്ടം എന്നിവ ഉണ്ടാകും.

ഏപ്രിൽ 21 ന് ചവിട്ടു നാടകം, അക്രൊബാറ്റിക് ഡാൻസ്. 22ന് ഏകപാത്ര നാടകം. ഗാനമേള. 23 ന് തുള്ളല്‍ ത്രയം, സമീര്‍ ബിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും എന്നിവ അരങ്ങേറും. സമാപന ദിവസമായ ഏപ്രിൽ 24 ന് നാടകവും ഉണ്ടായിരിക്കും.

രുചി വിഭവങ്ങളുമായി കുടുംബശ്രീ, മില്‍മ, കെടിഡിസി, ജയില്‍ വകുപ്പ് എന്നിവയുടെ ഫുഡ് കോര്‍ട്ട്, ‘കേരളത്തെ അറിയാന്‍’ ടൂറിസം പവലിയന്‍, ‘എന്റെ കേരളം’ പിആര്‍ഡി പവലിയന്‍, റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ടെക്‌നോളജി പവലിയന്‍, കൃഷി ഔട്ട്ഡോര്‍ ഡിസ്‌പ്ലേ, വളർച്ചയുടെ കാഴ്ചകളൊരുക്കി കിഫ്ബി പവലിയൻ എന്നിവയും മേളയുടെ ആഘര്‍ഷണമാണ്.