റവന്യു വകുപ്പിൽ നിന്നും കാർഷിക കടാശ്വാസ കമ്മീഷനിലേക്കായിരുന്നു മാറ്റം. പാർലമെന്ററി കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് പുതിയ നിയമനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ ബെൻസിയുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി. റവന്യു വകുപ്പിൽ നിന്നും കാർഷിക കടാശ്വാസ കമ്മീഷനിലേക്കായിരുന്നു മാറ്റം. പാർലമെന്ററി കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് പുതിയ നിയമനം. ബെൻസിയുടെ സ്ഥലം മാറ്റതിനെതിരെ പ്രതിപക്ഷ സംഘടനകൾ സമരം നടത്തി വരികയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് പുതിയ നിയമനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona