സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്‍റെ യാത്രയിൽ സായുധ പൊലീസിൻ്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് കേസ്; ബിജെപി-പിണറായി സെറ്റില്‍മെന്‍റുണ്ടായെന്ന് പ്രതിപക്ഷനേതാവ്

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേസില്‍ ബിജെപി - പിണറായി സെറ്റില്‍മെന്‍റുണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.