Asianet News MalayalamAsianet News Malayalam

സെനറ്റ് നിയമനം; 'സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്‍റെ ഭാഗം', ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു

Senate appointment; 'Sangh Parivar supporters are part of democracy', K Sudhakaran supports Governor
Author
First Published Dec 19, 2023, 5:16 PM IST

ദില്ലി: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ അനുകൂലിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. യോഗ്യതയുള്ള സംഘ്പരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഘപരിവാർ  അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.  

അക്കാദമീഷ്യന്‍റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു.ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ദേശീയപാത ഉപരോധിച്ച് എസ്എഫ്ഐ; നേരത്തെ മടങ്ങി ഗവർണർ, വഴിയിൽ ഡിവൈഎഫ്ഐയുടെ കരിങ്കൊടി, സമരം വ്യാപിപ്പിക്കും
 

Follow Us:
Download App:
  • android
  • ios