മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാൽ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രിയോടെ അന്ത്യം.

Senior Congress leader Lal Varghese Kalpakavadi passes away

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാൽ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റും ഹോര്‍ട്ടികോര്‍പ്പ് മുൻ ചെയര്‍മാനുമായിരുന്നു. തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രിയോടെ അന്ത്യം സംഭവിച്ചത്. കിസാൻ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. 2020ൽ യുഡിഎഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.

 കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്ന ലാല്‍ വര്‍ഗീസ് 17 വര്‍ഷക്കാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2018ൽ കിസാൻ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായി. ഉമ്മൻ ചാണ്ടി  സര്‍ക്കാരിന്‍റെ കാലത്താണ് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനായത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ്  വൈദ്യന്‍റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോണ്‍ഗ്രസുകാരനാക്കുന്നത്. കര്‍ഷകരോടും കാര്‍ഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാര്‍ട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കര്‍ഷക കോണ്‍ഗ്രസിൽ തന്നെ കഴിഞ്ഞ 45വര്‍ഷമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കൊണ്ടുപോയത് നിധിപോലെ സൂക്ഷിക്കാൻ; ഗണേഷ് ജായെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Latest Videos
Follow Us:
Download App:
  • android
  • ios