ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ല, വിചാരണ നേരിടണം

എറണാകുളം: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതി ഉത്തരവ്.

പിതാവിനെതിരെ പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. സ്കൂളിലെ കൗണ്സിലിംഗിനിടെയാണ് മകൾ, പിതാവ് പീഡിപ്പിച്ചത് വെളിപ്പെടുത്തിയത്. എന്മനാൽകളുടെയും അമ്മയുടെയും മൊഴി കളവാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ ആരോപണം ഗുരുതരമായതിനാൽ വിചാരണ നേരിടണെന്ന് കോടതി നിര്‍ദേശിച്ചു.